പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ വ്യാജ വാക്കാലത്ത് തയ്യാറാക്കിയ ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനിലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനിലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച്ച പഞ്ചായത്തിലെ യു.ഡി.എഫ്. അംഗങ്ങള്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.