മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. വായ്പാത്തുക വക മാറ്റി വീണ ക്രമക്കേട് കാട്ടി എന്നാണ് റിപ്പോർട്ട്. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്ന് വീണ വിജയൻ കടമായി 50 ലക്ഷം രൂപ വാങ്ങിയെന്നും സിഎംആറിൽ നിന്ന് പ്രതിമാസം ലഭിച്ച പണം ഉപയോഗിച്ചാണെന്നും റിപ്പോർട്ടിലുണ്ട്.