ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സും പരിശോധന ക്യാമ്പും സംഘടിപ്പിച്ചു

ചാവക്കാട് പുന്ന ജ്വാല ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് അമല ആശുപത്രിയുമായി സഹകരിച്ച് ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സും പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.പുന്ന ജിഎംഎല്‍പി സ്‌കൂളില്‍ നടത്തിയ ക്യാമ്പില്‍ അമല ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ സാറാ ജോസഫ് ബോധവല്‍ക്കരണ ക്ലാസെടുത്തു.ഡോക്ടര്‍ അഖിലേഷ്, ഡോക്ടര്‍ നോയി, ഡോക്ടര്‍ അഞ്ചുഷ, ഡോക്ടര്‍ സാറ ജേക്കബ്, ഡോക്ടര്‍ ജീവ ജോണ്‍, ഡോക്ടര്‍ മിഥുന്‍ രവീന്ദ്രന്‍ തുടങ്ങിയവരുട കീഴിലായിരുന്നു പരിശോധനം. പി ആര്‍ ഒ സച്ചിന്‍ പി മേനോന്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണ പരിപാടിക്ക് നേതൃത്വം നല്‍കി.പൊതുജനങ്ങള്‍ക്കിടയില്‍ കാന്‍സറിനെ കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാമ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് കോഡിനേറ്റര്‍ അഡ്വ. കെ ആര്‍ രജിത്കുമാര്‍ പറഞ്ഞു.

 

ADVERTISEMENT