പയ്യൂര്‍ക്കാവ് ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് തുടക്കമായി. ജൂലൈ 16 മുതല്‍ ആഗസ്റ്റ് 16 വരെ ദിവസവും രാവിലെ 7 മണി മുതല്‍ ക്ഷേത്രത്തില്‍ രാമായണ പാരായണവും വൈകീട്ട് 6 മണി മുതല്‍ നാമജപവും ഉണ്ടായിരിക്കും. രാമായണ മാസാചരണത്തിന്റെ ഭാഗമായി ഭഗവത് സേവയും ഗണപതി ഹോമവും ഭക്തജനങ്ങള്‍ക്ക് വഴിപാടായി കഴിക്കുന്നതിന് ക്ഷേത്രത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ജൂലൈ 26, 27, 28 ദിവസങ്ങളില്‍ മുറജപം വാരം എന്നീ ചടങ്ങുകള്‍ നടക്കും. ചടങ്ങുകള്‍ക്ക് കാര്‍ളി മനക്കല്‍ ഗോവിന്ദന്‍ തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും. ആഗസ്റ്റ് 11 ഞായറാഴ്ച്ച ഇല്ലംനിറ, മഹാഗണപതി ഹോമം എന്നിവയുമുണ്ടായിരിക്കും. രാവിലെ 5 മുതല്‍ 7:30 വരെ ഗണപതി ഹോമവും തുടര്‍ന്ന് 8:30 ന് ഇല്ലംനിറയും നടക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം ശാന്തി രാജന്‍ എമ്പ്രാന്തിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.