വേനല്‍ തുമ്പി കലാജാഥക്ക് സ്വീകരണം നല്‍കി

ബാലസംഘം ചാവക്കാട് ഏരീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വേനല്‍ തുമ്പി കലാജാഥക്ക് വടക്കേക്കാട് പഞ്ചായത്തില്‍ സ്വീകരണം നല്‍കി. മണികണ്ടേശ്വരത്തും പറയങ്ങാടും നടന്ന പരിപാടിയില്‍ വേനല്‍ തുമ്പി കൂട്ടുകാര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ദേവനന്ദ ജാഥ ക്യാപ്റ്റനായും താര ജാഥാ മേനേജറായും നയിക്കുന്ന വേനല്‍ തുമ്പികള്‍ കലാ ജാഥാ ഏപ്രില്‍ 28 നാണ് പര്യടനം ആരംഭിച്ചത്. മുന്നാം തിയ്യതി ഇരിങ്ങപുറത്ത് സമാപിക്കും. മണികണ്ടേശ്വരത്ത് ദിനേശന്‍ മേനോത്തിന്റെ അദ്ധ്യക്ഷതയില്‍ ചാവക്കാട് സ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിജു പളളിക്കര ഉത്ഘാടനം ചെയ്തു.

ADVERTISEMENT