സംസ്ഥാനതല ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി

കേച്ചേരി ഗ്രാമീണ വായനശാല നവതിയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി. കേച്ചേരി സിറ്റി മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ അണ്ടര്‍ 10, അണ്ടര്‍ 15, സീനിയര്‍ വിഭാഗങ്ങളിലായി നടന്ന മത്സരത്തിലെ വിജയികള്‍ക്ക് കുന്നംകുളം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജാബിര്‍ ട്രോഫി വിതരണം ചെയ്തു.പോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.എ സൈഫുദ്ദീന്‍ അദ്ധ്യക്ഷനായി.ടി.സി സെബാസ്റ്റ്യന്‍മാസ്റ്റര്‍,പി.ടി ജോസ്, പി.ആര്‍ ജയന്‍,പി.ബി അനൂപ്, ചെസ്സ് ടൂര്‍ണമെന്റ് സബ് കമ്മിറ്റി ചെയര്‍മാന്‍ പി.എ അലി, കണ്‍വീനര്‍ കെ.എം അനീസ് എന്നിവര്‍ സംസാരിച്ചു.

അണ്ടര്‍ 10 വിഭാഗം മത്സരത്തില്‍ എം.ജി. ദേവര്‍ഷ് ഒന്നാം സ്ഥാനവും എം. ധ്വനി രണ്ടാം സ്ഥാനവും അണ്ടര്‍ 15 വിഭാഗം മത്സരത്തില്‍ എം. ശ്രീശാന്ത് ഒന്നാം സ്ഥാനവും ബെനഡിക്റ്റ് ചിറമ്മല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയേഴ്‌സ് വിഭാഗത്തില്‍ സത്യകി ഗോകുല്‍ ഒന്നാം സ്ഥാനത്തിനും ഐബെല്‍ ജോസ് എല്‍ഡറിന്‍ രണ്ടാം സ്ഥാനത്തിനും അര്‍ഹരായി.

ADVERTISEMENT