സുമയ്യ ടീച്ചര്‍ക്ക് കുട്ടികള്‍ എഴുതിയ കത്തുകള്‍ വൈറലായി

സ്‌കൂള്‍ അവധിയിലായതോടെ അധ്യാപികയുടെ വിശേഷങ്ങള്‍ അറിയാന്‍ കത്തെഴുതി വിദ്യാര്‍ത്ഥികള്‍. സുമയ്യ ടീച്ചര്‍ക്ക് കുട്ടികള്‍ എഴുതിയ കത്തുകള്‍ വൈറലായി.  മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, തറയിട്ടാല്‍ എ.എം.എല്‍.പി സ്‌കൂളില്‍ ഒന്നാം ക്ലാസ് അധ്യാപികയായ പാടൂര്‍ കൈതമുക്ക് സ്വദേശിനിയായ രായം മരക്കാര്‍ വീട്ടില്‍ ഷിഹാസിന്റെ ഭാര്യ സുമയ്യക്കാണ് വിദ്യാര്‍ത്ഥികള്‍ കത്തെഴുതിയിരിക്കുന്നത്. അധ്യാപികയുടെ സ്‌നേഹ വിവരങ്ങള്‍ ചോദിച്ചാണ് വിദ്യാര്‍ത്ഥികളുടെ കത്തുകള്‍ എത്തുന്നത്. അധ്യായന ദിനങ്ങളില്‍ അധ്യാപികയും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സ്‌നേഹത്തിന്റെയും മാനസിക അടുപ്പത്തിന്റെയും കരുതലിന്റെയും ഉത്തമ ഉദാഹരണമാണ് വിദ്യാര്‍ത്ഥികള്‍ അവധിക്കാല വിനോദങ്ങള്‍ക്കിടയിലും അധ്യാപികയുടെ വിശേഷങ്ങള്‍ തിരക്കി കത്തെഴുതുന്നതിന് പ്രേരണയായിട്ടുള്ളത്.

ADVERTISEMENT