ഓപ്പറേഷന്‍ സിന്ദൂറിന് നേതൃത്വം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യന്‍ സൈനികര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് സെന്ററില്‍ പ്രകടനം നടത്തി.ജില്ല സെക്രട്ടറി കെ.ആര്‍ ബൈജു ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് വര്‍ഷ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.നേതാക്കളായ ഗണേഷ് ശിവജി, വിനീത് മുത്തമ്മാവ്, സുനില്‍ കാരയില്‍, സുവിന്‍ വേലായുധന്‍, മനോജ് ആച്ചി, സുരേഷ് തിരുവത്ര, ഷനില്‍ ഒറ്റത്തെങ്ങ്, സച്ചിന്‍ ശിവജി,അനി ചില്ലി എന്നിവര്‍ നേതൃത്വം നല്‍കി.