ഡോക്ടര്‍ പല്‍പ്പു ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങായി രണ്ടാംഘട്ട കാലിത്തീറ്റ വിതരണവും ക്ഷീരകര്‍ഷകരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.പൂവത്തൂരിലെ പി പി ആര്‍ കോര്‍ട്ട് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ ഡോക്ടര്‍ പല്‍പ്പു ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി ഡോക്ടര്‍ റിഷി പല്‍പ്പു അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി. ജെ സ്റ്റാന്‍ലി ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എളവള്ളി സഹകരണ സംഘം പ്രസിഡന്റ് ജെറോം ബാബു മുഖ്യപ്രഭാഷണം നടത്തി. ഫൗണ്ടേഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വറീത് ചിറ്റിലപ്പിള്ളി, ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡന്റ് സി.എ. പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.