പൊതുരംഗത്തെ സജീവ സാന്നിധ്യവും
കെഎസിഎ സംസ്ഥാന രക്ഷാധികാരിയുമായിരുന്ന കരിക്കാട് സ്വദേശി സി.ഗോവിന്ദൻ നായരുടെ സ്മരണാർഥം കെഎസിഎ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ സി.ഗോവിന്ദൻ നായർ സ്മാരക പുരസ്കാരത്തിന് ചേരാനെല്ലൂർ സ്വദേശി ടി.ആർ ഭരതൻ അർഹനായി. വെള്ളിയാഴ്ച വൈകിട്ട് 5 ന് എറണാകുളം സി.ഗോവിന്ദൻ നായർ ഹാളിൽ ( ടൗൺഹാൾ) നിയമ – വ്യവസായ മന്ത്രി പി.രാജീവ് പുരസ്കാരം സമ്മാനിക്കും.
ജനക്ഷേമത്തിന് നിസ്വാർത്ഥ സേവനം നടത്തിവരുന്ന അഡ്വക്കറ്റ് ക്ലർക്കുമാർക്ക് ഏർപ്പെടുത്തിയതാണ് 10001 രൂപ, അംഗീകാരപത്രം എന്നിവ അടങ്ങിയ ഈ പുരസ്കാരം. സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടന ഏർപ്പെടുത്തിയ പുരസ്കാരത്തിനു വേണ്ടി ലഭിച്ച അമ്പതോളം നിർദ്ദേശങ്ങളിൽ നിന്നാണ് ജൂറി പാനൽ ടി.ആർ. ഭരതനെ തിരഞ്ഞെടുത്തത്. ജീവ കാരുണ്യ രംഗത്ത് സക്രിയമായ ഭരതൻ കെ എസി എ എറണാകുളം ജില്ലാ കോടതി യൂണിറ്റ് അംഗമാണ്. ചേരാനെല്ലൂർ പഞ്ചായത്ത് അംഗം, സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു വരികയാണ്.