ചിറ്റാട്ടുകര ഹൈസ്‌കൂളിന് അനുമോദനവുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 100% വിജയവും, 50 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് ലഭിക്കുകയും ചെയ്ത ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിനെ, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന അംഗങ്ങള്‍ ബൊക്കെ നല്‍കി അനുമോദിച്ചു. സംഘടന പ്രസിഡണ്ട് സി.ജെ സ്റ്റാന്‍ലി പ്രധാന അധ്യാപകനായ എം.കെ. സൈമണ്‍ മാസ്റ്റര്‍ക്ക് ബൊക്കെ കൈമാറി. ഭാരവാഹികളായ കെ.എം.ജോര്‍ജ്ജ്, പി.എം. ജോസഫ്, പി.ജെ.ജെയ്‌സണ്‍, പി.വി.വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു.