മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വാഗതസംഘം പ്രവര്‍ത്തനമാരംഭിച്ചു

ചാവക്കാട് നടക്കുന്ന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വാഗതസംഘം പ്രവര്‍ത്തനമാരംഭിച്ചു.ചാവക്കാട് സെന്ററില്‍ തുറന്ന ഓഫീസ് സിഐടിയു ജില്ല ജനറല്‍ സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. സ്വാഗസംഘം ചെയര്‍മാന്‍ ടി.ടി ശിവദാസ് അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, യൂണിയന്‍ ജില്ല സെക്രട്ടറി എന്‍. കെ അക്ബര്‍ എം എല്‍ എ, ചാവക്കാട് നഗരസഭ ചെയര്‍പേര്‍സണ്‍ ഷീജ പ്രശാന്ത്, സിഐടിയു ചാവക്കാട് ഏരിയ സെക്രട്ടറി എ.എസ്. മനോജ്, യൂണിയന്‍ ജില്ലാ പ്രസിഡണ്ട് പി.എ. രാമദാസ്, എ.എച്ച് അക്ബര്‍, മാലിക്കുളം അബ്ബാസ്, പി.എസ്. അശോകന്‍, ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ. എം അലി, ജില്ല വൈസ് പ്രസിഡണ്ട് ടി. എം ഹനീഫ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT