25.3 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് 1,560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു മാസത്തിന് ശേഷം സ്വര്‍ണവില 69,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,880 രൂപയാണ്. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ അതിന് മുന്‍പ് 2,280 രൂപയാണ് രണ്ട് ദിവസംകൊണ്ട് സ്വര്‍ണത്തിന് കുറഞ്ഞത്. ഇന്നത്തെ വിലയിടിവ് സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.

ADVERTISEMENT
error: Content is protected !!