മത്സ്യ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്..

മത്സ്യ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്..
ചാലക്കുടി സ്വദേശിയും അഞ്ചങ്ങാടി വെളിച്ചെണ്ണ പടിയില്‍ താമസക്കാരനുമായ 36 വയസ്സുള്ള സുലൈമാന്‍ വീട്ടില്‍ ആഷികിനാണ് പരിക്ക് പറ്റിയത്. ഇയാളെ ചാവക്കാട് റിപ്പോര്‍ട്ടര്‍ ആംബുലന്‍സ് സര്‍വീസ് പ്രവര്‍ത്തകര്‍ ചേറ്റുവായിലെ സ്വകര്യ ആശുപത്രിയിലും പിനീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച്ച വൈകീട്ട് 6:30 ന് വട്ടേക്കാട് സെന്ററില്‍ വെച്ചായിരുന്നു അപകടം. മൂന്നാം കല്ല് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ചേറ്റുവ മുന്നംകല്ലില്‍ നിന്ന് അഞ്ചങ്ങാടിയിലേക്ക് വന്നിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന് ലോറിയുടെ ഗ്ലാസിലേക്ക് തെറിച്ചു വീണു.

 

ADVERTISEMENT