നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് ഡയറക്ടര്‍ തീരദേശ മേഖലയില്‍ സന്ദര്‍ശനം നടത്തി

നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോക്ടര്‍ രമണ മൂര്‍ത്തിയും സംഘവും ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ തീരദേശ മേഖലയില്‍ സന്ദര്‍ശനം നടത്തി. സംസ്ഥാന സര്‍ക്കാര്‍ 2025-26 ബജറ്റില്‍ കടല്‍ക്ഷോഭം നേരിടുന്ന പ്രദേശത്ത് തീരസംരക്ഷണത്തിനായി 100 കോടി രൂപ വകയിരുത്തിയിട്ടുള്ള സാഹചര്യത്തിലാണ് സന്ദര്‍ശനം. കടല്‍ക്ഷോഭം നേരിടുന്ന പ്രദേശത്ത് ജിയോ ട്യൂബ് സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിനായി കടപ്പുറം പഞ്ചായത്തിലെ മുനക്കക്കടവ്, പുന്നയൂര്‍ പഞ്ചായത്തിലെ എടക്കഴിയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ അണ്ടത്തോട് തുടങ്ങിയ പ്രദേശങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.

എന്‍.കെ അക്ബര്‍ എംഎല്‍എയുടെ സാന്നിദ്ധ്യത്തിലായിരുന്നു സന്ദര്‍ശനം. തീരദേശ വികസന കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ ടി.വി സുഭാഷ്, അസിസ്റ്റന്റ് എക്ക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുബിന്‍ ജോര്‍ജ്ജ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. ഗുരുവായൂര്‍ മണ്ഡലത്തില്‍ കടല്‍ക്ഷോഭം നേരിടുന്ന പ്രദേശങ്ങള്‍ എം.എല്‍.എ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

ADVERTISEMENT