കടവല്ലൂര്‍ കൊങ്ങിണിപ്പറമ്പില്‍ പരേതനായ ആലിക്കുട്ടിയുടെ ഭാര്യ ആമിന നിര്യാതയായി. 77 വയസ്സായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കടവല്ലൂര്‍ വടക്കുമുറി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മുഹമ്മദ്ഷുക്കൂര്, അമീര്‍,ഹസീന എന്നിവര്‍ മക്കളാണ്. കടവല്ലൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ റിട്ടയേര്‍ഡ് അധ്യാപികയാണ് പരേത.