ചാവക്കാട് പരപ്പില്‍താഴത്ത് അയല്‍വാസിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ക്കാന്‍ ശ്രമിച്ച നിലയില്‍. കാളിരകത്ത് ദിപിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അജ്ഞാതര്‍ തകര്‍ക്കാര്‍ ശ്രമിച്ചത്. ചൊവ്വാഴ്ച രാവിലെ ഉടമസ്ഥന്‍ കാര്‍ എടുക്കാനെത്തിയപ്പോഴാണ് കാറിന്റെ ബോണറ്റിലും മുന്‍വശത്തെ ഗ്ലാസിലും കേടുപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. കാറ് തകര്‍ക്കാന്‍ ഉപയോഗിച്ചെന്നു സംശയിക്കുന്ന കല്ലും സ്ഥലത്തു നിന്ന് കണ്ടെത്തി. സ്ഥിരമായി അയല്‍വാസിയുടെ വീട്ടുമുറ്റത്താണ് ദിപിന്‍ കാര്‍ നിര്‍ത്തിയിടാറുള്ളത്. പുലര്‍ച്ചെ മൂന്നരയോടു കൂടി വീട്ടുമുറ്റത്ത് ആളുകളുടെ ശബ്ദം കേട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നു. ചാവക്കാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.