ബ്ലാങ്ങാട് രചന വായനശാലയുടെ വാര്‍ഷിക യോഗം വായനശാല ഹാളില്‍ നടന്നു. പ്രസിഡന്റ് എ പി മുഹമ്മദ് ഷരീഫ് അധ്യക്ഷനായി. യോഗത്തില്‍ സെക്രട്ടറി ഒ കെ വത്സലന്‍ 2024-25 വര്‍ഷത്തെ റിപ്പോര്‍ട്ടും വരവ് ചിലവു കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചകള്‍ക്കു ശേഷം റിപ്പോര്‍ട്ട് ഐക്യകണ്‌ഠേന പാസാക്കി. 2025-28 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പില്‍, റിട്ടേണിങ് ഓഫീസര്‍ അഡ്വ. പ്രിയങ്ക ടി.പിയുടെ മേല്‍നോട്ടത്തില്‍ 15 അംഗ നിര്‍വാഹക സമിതിയെ തിരഞ്ഞെടുത്തു. എ പി മുഹമ്മദ് ഷെരീഫ് (പ്രസിഡന്റ്), മുഹമ്മദ് നാസിഫ് (വൈസ് പ്രസിഡന്റ്), ഒ കെ വത്സലന്‍ (സെക്രട്ടറി), നിതാ വിഷ്ണുപാല്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ അഡ്വക്കേറ്റ് മുഹമ്മദ് നാസിഫ് സ്വാഗതവും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി എ കെ അശോകന്‍ നന്ദിയും പറഞ്ഞു.