30.3 C
Kunnamkulam
Monday, September 14, 2026
Home CCTV Desk ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

84

ശക്തമായ കാറ്റിലും മഴയിലും തെങ്ങ് മുറിഞ്ഞ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. കുഴിങ്ങര രവി നഗര്‍ ഇസ്മായില്‍ റോഡില്‍ മാമ്പുള്ളി രാജുവിന്റെ ഓടിട്ട വീടിന്റെ മുകളിലേക്കാണ് തെങ്ങും വീണത്. വീടിന്റെ ചുമരും തകര്‍ന്നു. 64കാരനായ രാജുവിനെ കൂടാതെ ഭാര്യയും മകനും ആണ് സംഭവം സമയം വീട്ടില്‍ ഉണ്ടായിരുന്നത്. കല്‍പ്പണിക്കാരനായ രാജു കിടപ്പിലായതോടെ വളരെയധികം ബുദ്ധിമുട്ടയാണ് നിത്യജീവിതം കുടുംബം തള്ളിനീക്കുന്നത്. വാര്‍ഡ് മെമ്പര്‍ റസീന ഉസ്മാന്‍ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!