സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

ആറംപ്പിള്ളി സി.എല്‍.സിയും ഐ വിഷന്‍ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ആറംപ്പിള്ളി സെന്റ് ജോസഫ്  ദേവാലയത്തില്‍, ഇടവക വികാരി ഫാ. സൈമണ്‍ തേര്‍മഠം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി.എല്‍.സി പ്രസിഡന്റ് ജെസ്വിന്‍ ജോണ്‍സന്‍ സി.എല്‍.സി, ആനിമേറ്റര്‍ സിസ്റ്റര്‍ റാണി, ഇടവക കൈക്കാരന്മാരായ ജോസ്, ലെറിന്‍, ഐ വിഷന്‍ ആശുപത്രി ഡോക്ടര്‍ മോന്‍സി എന്നിവര്‍ സംസാരിച്ചു. 200ഓളം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ വിദഗ്ദ്ധ പരിശോധന ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള വാഹനസൗകര്യം തിങ്കളാഴ്ച ഏര്‍പ്പെടുത്തി. കണ്ണടകള്‍ ബുക്ക് ചെയ്തു വാങ്ങാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.

ADVERTISEMENT