പരമ്പരാഗത വള്ളക്കാര്‍ എന്ന വ്യാജേന പഞ്ചവടി ബീച്ച് തീരകടലില്‍ മത്സ്യസമ്പത്തിന് വിനാശം വിതയ്ക്കുന്ന ഡബിള്‍ നെറ്റ് ഉപയോഗിച്ച് അടിയൂറ്റല്‍ മത്സ്യബന്ധനം നടത്തിയിരുന്ന 4 മത്സ്യബന്ധന യാനങ്ങള്‍ ഫിഷറീസ് – മറൈന്‍ എന്‌ഫോഴ്‌സ്‌മെന്റ് സംഘം പിടിച്ചെടുത്തു. പ്രൈവറ്റ് ഫൈബര് വള്ളത്തില് എത്തിയ ഉദ്യോസ്ഥര്‍ പെയര്‍ ട്രോളിംഗ് നടത്തി വന്ന വള്ളങ്ങളെ നാടകീയമായി പിടികൂടുകയായിരുന്നു.