പരിപാടികള്‍ കഴിഞ്ഞ് വീട്ടിലെത്തി ഇറങ്ങിയപ്പോഴാണ് അകത്തുള്ള ആളെ കണ്ടത്’, മഴക്കാലമാണ് സൂക്ഷിക്കണമെന്ന കുറിപ്പോടെ എംല്‍എല്‍എ തന്നെയാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്. മഴക്കാലം തുടങ്ങിയതോടെ പാമ്പുകള്‍ സാധാരണ ജനവാസ മേഖലകളിലേക്ക് ഇറങ്ങാറുണ്ട്. അത്തരം സംഭവങ്ങള്‍ കേരളത്തിന്റെ പല കോണുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനിടെയാണ് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഓര്‍മിപ്പിച്ച് എംഎല്‍എമുഹമ്മദ് മുഹസിന്റെ കുറിപ്പ്. പട്ടാമ്പി എം.എല്‍.എ.യായ മുഹമ്മദ് മുഹസിന്റെ വാഹനത്തില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് ശ്രദ്ധ വേണമെന്ന മുന്നറിയിപ്പ് നല്‍കിയത്.
ഇന്ന് പരിപാടികള്‍ കഴിഞ്ഞു വീട്ടിലെത്തി വാഹനത്തില്‍ നിന്നിറങ്ങി നോക്കിയപ്പോള്‍ അകത്തിരിക്കുന്ന ആളെ കണ്ടത്, എന്ന കുറിപ്പോടെ വാഹനത്തിനുള്ളില്‍ കയറിയ പാമ്പിന്റെ ചിത്രം സഹിതമാണ് എംഎല്‍എ പോസ്റ്റ് പങ്കുവെച്ചത്. മഴക്കാലത്ത് പാമ്പുകള്‍ ഇഴജന്തുക്കള്‍ക്ക് സുരക്ഷിതമായ ഒളിത്താവളം തേടി വാഹനങ്ങളിലും വീടുകളിലും കയറാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.