ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ രാജി ആവശ്യപ്പെട്ട് ഗുരുവായൂരിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

കേരളത്തെ വെന്റിലേറ്ററിലാക്കിയ ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കൈരളി ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കൈരളി ജംഗ്ഷനില്‍ സമാപിച്ചു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആര്‍. മണികണ്ഠന്‍, അരവിന്ദന്‍ പല്ലത്ത്, സി.എസ് സൂരജ്, ബാലന്‍ വാറണാട്ട്, ഷൈലജ ദേവന്‍, ഷാജന്‍ തരംഗിണി, രതീഷ് ബാബു, എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT