വാക മാലതി യുപി സ്കൂളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ദിനാചരണം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ബഷീറിന്റെ വ്യത്യസ്ത കഥാപാത്രങ്ങളായി വേഷമിട്ട് വേദിയിലെത്തയത് ശ്രദ്ധ നേടി. ബഷീര്‍ കഥാപാത്രങ്ങളുടെ തനിമയാര്‍ന്ന സ്കിറ്റുകളുടെ അവതരണവും നടന്നു. ലളിതമായ പദ പ്രയോഗത്തിലൂടെ സാധാരണക്കാര്‍ക്ക് കൂടി വായിച്ചാല്‍ മനസ്സിലാകുന്ന ഭാഷയില്‍ സാഹിത്യ രചന നടത്തി അനുഭവത്തിന്റെ തീക്ഷ്ണത വായനക്കാരില്‍ എത്തിച്ച മഹാനായ സാഹിത്യകാരനാണ് ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വിശേഷണമുള്ള ബഷീറെന്ന് പ്രധാനാധ്യാപിക സ്മിത ടീച്ചര്‍ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു.