പാലയൂരില്‍ ബൈക്ക് ഇടിച്ച് കുടുംബനാഥന്‍ മരിച്ചു

പാലയൂരില്‍ ബൈക്ക് ഇടിച്ച് കുടുംബനാഥന്‍ മരിച്ചു; ബൈക്ക് നിര്‍ത്താതെ പോയി. തളിയക്കുളത്തിന് സമീപം തകിടിയില്‍ ജോണ്‍ മകന്‍ ബേബി എന്ന തോമസ് ആണ് മരിച്ചത്. 66 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴിന് ശേഷം പാലയൂര്‍ സെന്റ്‌റിന് സമീപമാണ് അപകടം. നടന്ന് പോയിരുന്ന തോമസിനെ ബൈക്ക് ഇടിക്കുകയായിരുന്നു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച മരിച്ചു. സംസ്‌കാരം ബുധനാഴ്ച പാലയൂര്‍ മാര്‍തോമ മേജര്‍ ആര്‍ക്കിഎപ്പിസ് കോപ്പല്‍ തീര്‍ഥകേന്ദ്രത്തില്‍ നടക്കും. ലില്ലി ഭാര്യയും, സിബി, ലിസി എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT