കുന്നംകുളം നഗരസഭ കുടുംബശീ സി ഡി എസ് 1 -ലെ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി ലഹരി ബോധവല്‍ക്കരണ ക്ലാസും കുടുംബശ്രീ ജെ എല്‍ജി ഗ്രൂപ്പുക്കള്‍ക്കായി ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പച്ചക്കറി തൈകളുടെ വിതരണവും നടന്നു.നഗരസഭ ടൗണ്‍ ഹാളില്‍ ചെയര്‍പേഴ്‌സണ്‍ സീത രവിന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമതി അധ്യക്ഷ സജിനി പ്രേമന്‍ അധ്യക്ഷത വഹിച്ചു. കുന്നംകുളം എക്‌സ്സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ ഗണേശന്‍ പിള്ള ലഹരി വിരുദ്ധബോധവല്‍ക്കരണ ക്ലാസ് എടുത്തു.
നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ , ആരോഗ്യ കാര്യ സ്ഥിരം സമതി അധ്യക്ഷന്‍ ടി. സോമശേഖരന്‍, പൊതുമരാമത്ത് കാര്യ സ്ഥിരം സമതി അധ്യക്ഷ പ്രിയ സജിഷ് എന്നിവര്‍ സംസാരിച്ചു.