തട്ടകത്തിന്റെ കഥാകാരന് കഥാര്‍ച്ചന നടത്തി വിദ്യാര്‍ത്ഥികള്‍

തട്ടകത്തിന്റെ കഥാകാരന് കഥാര്‍ച്ചന നടത്തി വിദ്യാര്‍ത്ഥികള്‍. കോവിലന്‍ ട്രസ്റ്റും, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ മലയാളം വിഭാഗവും ചേര്‍ന്നു നടത്തിയ ചടങ്ങിലാണ് തട്ടകത്തെ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ കോവിലന്റെ കഥകള്‍ വായിച്ച്, ആദരമര്‍പ്പിച്ചത്. പുല്ലാനിക്കുന്നിലെ ഗിരിയില്‍ കോവിലന്‍ കൂടീരത്തില്‍ നടന്ന ചടങ്ങ് കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ഭാരവാഹി പി.ജെ. സ്‌റ്റൈജു മാസ്റ്റര്‍ അധ്യക്ഷനായി.

ശ്രീകൃഷ്ണ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എസ്. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. കോവിലന്‍ ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി എം.ജെ. പൗര്‍ണിമ, കണ്‍വീനര്‍ എ.ഡി. ആന്റു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മഴുവഞ്ചേരി ഭാരതീയ വിദ്യാവിഹാര്‍, തൈക്കാട് വി.ആര്‍. അപ്പു മാസ്റ്റര്‍ സ്‌കൂള്‍, ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂള്‍ എന്നിവടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് കഥാര്‍ച്ചനയില്‍ പങ്കാളികളായത്.

ADVERTISEMENT