സംസ്ഥാന ഫിഷറീസ് വകുപ്പ് നേതൃത്വത്തില്‍ ചാവക്കാട് സംഘടിപ്പിച്ച മത്സ്യകര്‍ഷക ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്നലാംകുന്ന് മുഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു.
പുന്നയൂര്‍കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി ഷാജി എന്നിവര്‍ സംസാരിച്ചു. മികച്ച മത്സ്യകര്‍ഷകരായി തിരഞ്ഞെടുക്കപ്പെട്ട സൈറ അഷ്റഫ് , താഹിറ നടുവില്‍പാട്ട് , സുജിത മനോജ്, മികച്ച അക്വാകല്‍ച്ചര്‍ പ്രേമോട്ടറായി സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ച സി.കെ.ഗീതമോള്‍ എന്നിവരെ ആദരിച്ചു. കര്‍ഷകര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രേഷ്മ ആര്‍ നായര്‍ സ്വാഗതവും, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ നിഷ അനൂപ് നന്ദിയും പറഞ്ഞു.