‘അനുമോദനം 2025’ സംഘടിപ്പിച്ചു

മമ്മിയൂര്‍ റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അനുമോദനം 2025 സംഘടിപ്പിച്ചു. എന്‍. കെ. അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി രമേശ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അനുമോദനവും സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു. ചാവക്കാട് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി പാനല്‍ ലോയര്‍ അഡ്വ. സുജിത്ത് അയിനിപ്പുള്ളി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. വൈസ് പ്രസിഡന്റ് പി ശാംകുമാര്‍ സ്വാഗതവും സെക്രട്ടറി പി.എസ്. വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT