ഗുരുവായൂരപ്പ ഭക്തരില്‍ ഭക്തിയുടെ യാഥാര്‍ത്ഥഭാവം ഉദ്ധരിപ്പിക്കുന്നതിനും ഗുരുവായൂരപ്പ നാമജപം ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്നതിനുമായി അഖിലലോക ഗുരുവായൂരപ്പ ഭക്തജന സംഘം ഗുരുവായൂരിന്റെ നേതൃത്വത്തില്‍ ഭക്തജന സംഗമം സംഘടിപ്പിച്ചു. ഗുരുവായൂര്‍ കിഴക്കേ നടയിലെ സണ്‍റൈസ് ലോഡ്ജില്‍ ഡോ.വാസുദേവന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പി.വി.ശ്രീനിവാസന്‍ വിഷയാവതരണം നടത്തി. വി.കെ. വിശ്വനാഥന്‍, ഡോ. നന്ദകുമാര്‍, റിട്ടയേഡ് എസ്. പി.സദാനന്ദന്‍, രായിരംപറമ്പത്ത് ഉണ്ണികൃഷ്ണന്‍,പി. വത്സലന്‍ എന്നിവര്‍ സംസാരിച്ചു.