തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു.  ഞായറാഴ്ച പുലർച്ചെ ഹൈദരാബാദിലെ ഫിലിംനഗറിലെ വസതിയിൽ ആയിരുന്നു  അദ്ദേഹത്തിന്റെ അന്ത്യം. 83 വയസ്സായിരുന്നു, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖബാധിതനായിരുന്നു. നാല് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ സിനിമാ കരിയറിൽ 750-ലധികം സിനിമകളിൽ ആണ് അദ്ദേഹം അഭിനയിച്ചത്. കൊമേഡിയനായും വില്ലനായും സഹനടനായും തുടങ്ങി നിരവധി കഥാപാത്രങ്ങൾ ചെയ്ത അദ്ദേഹം മലയാളികൾക്കും ഏറെ പ്രിയങ്കരൻ ആയിരുന്നു.

 

1942 ജൂലായ് 10-ന് വിജയവാഡയിലാണ് കോട്ട ശ്രീനിവാസ റാവു ജനിച്ചത്. പിതാവിനെ പോലെ ഡോക്ടറാകാനായിരുന്നു ഇഷ്ടമെങ്കിലും അഭിനയത്തോടുള്ള ഇഷ്ടം കാരണം അതിന്  സാധിച്ചില്ല. സയന്‍സില്‍ ബിരുദം നേടിയ റാവു കോളേജ് കാലത്ത് നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. സിനിമയിലെത്തുന്നതിന് മുമ്പ് സ്റ്റേറ്റ് ബാങ്കിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.

ADVERTISEMENT