31.5 C
Kunnamkulam
Thursday, September 17, 2026
Home Bureaus Guruvayur യു.പിയിലേക്കുള്ള യാത്രയില്‍ മലയാളി ജവാനെ കാണാതായതായി പരാതി

യു.പിയിലേക്കുള്ള യാത്രയില്‍ മലയാളി ജവാനെ കാണാതായതായി പരാതി

61

യു.പിയിലേക്കുള്ള യാത്രയില്‍ മലയാളി ജവാനെ കാണാതായതായി പരാതി. ഗുരുവായൂര്‍ സ്വദേശി ഫര്‍സീന്‍ ഗഫൂറിനെയാണ് കാണാതായത്. പൂനെയില്‍ നിന്ന് ബറേലിയിലേക്ക് പരിശീലനത്തിന് പോകുന്നതിനിടെയാണ് ഫര്‍സീന്‍ ഗഫൂറിനെ കാണാതായത്. പൂനെയിലെ ആര്‍മി മെഡിക്കല്‍ കോളേജിലാണ് ഫര്‍സീന്‍ ജോലി ചെയ്തിരുന്നത്. പരിശീലനത്തിനായി ബറേലിയിലേക്ക് പോയെന്നാണ് കുടുംബം പറയുന്നത്. ബറേലിയിലേക്ക് പോകാന്‍ 9നാണ് ബാന്ദ്രയില്‍ നിന്ന് റാംനഗര്‍ എക്‌സ്പ്രസ് ട്രെയിനില്‍ കയറിയത്. 10ാം തീയതി വരെ കുടുംബവുമായി ഫര്‍സീന്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോണില്‍ ബന്ധപ്പെടാനായില്ല. ഗുരുവായൂര്‍ എം.എല്‍.എയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും കുടുംബം പരാതി നല്‍കി.

ADVERTISEMENT
error: Content is protected !!