കിഴക്കാളൂരില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക്ക് പോസ്റ്റിലിച്ച് അപകടം. മറ്റം കിഴക്കാളൂര്‍ അമ്പലം സ്റ്റോപ്പിനു സമീപമാണ് സംഭവം. അപകടത്തെ തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റ് ഭാഗികമായി തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു കരുതുന്നു. കെ എസ് ഇ ബി അധികൃതര്‍ സ്ഥലത്തെത്തി പോസ്റ്റ് മാറ്റി സ്ഥാപിക്കാനുള്ള നടപടികളാരംഭിച്ചു.