ചലചിത്ര താരം പ്രണവ് മോഹന്‍ലിന്റെ ജന്മദിനാഘോഷം നടന്നു. ഗ്ലോബല്‍ പ്രണവ് മോഹന്‍ലാല്‍ ഫാന്‍സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ചാവക്കാട്, ഗുരുവായൂര്‍, കുന്നംകുളം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളം ചൊവ്വന്നൂര്‍ മറിന ഹോമിലായിരുന്നു പിറന്നാളാഘോഷം. സെക്രട്ടറി ബാലു എളവള്ളി, പ്രസിഡന്റ് വിഷ്ണു ആനയ്ക്കല്‍, ജില്ല വൈസ് പ്രസിഡന്റ് വിഷ്ണു മഴുവഞ്ചേരി, മറ്റു മെമ്പര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.