മുനക്കക്കടവ് അഴിമുഖത്ത് വള്ളം മറിഞ്ഞ് അപകടം; രണ്ടുപേര്‍ രക്ഷപ്പെട്ടു, ഒരാളെ കാണാനില്ല. കൈപ്പമംഗലം പഞ്ഞമ്പിള്ളി സ്വദേശി അന്‍സില്‍ നെയാണ് കാണാതായത്. നാട്ടിക സ്വദേശിയുടെ സേനാപതി എന്ന വള്ളത്തിന്റെ കാര്യര്‍ വള്ളമാണ് ശക്തമായ തിരമാലയില്‍പ്പെട്ട് അഴിമുഖത്ത് മറിഞ്ഞത്. വള്ളത്തില്‍ ഉണ്ടായിരുന്ന മൂന്ന് തൊഴിലാളികളില്‍ രണ്ടുപേര്‍ ബംഗ്ലാവ്കടവിലേക്ക് നീന്തി രക്ഷപ്പെട്ടു. കടലില്‍ ശക്തമായ കാറ്റും മഴയുമാണ്. മുനക്കകടവ് കോസ്റ്റല്‍ ബോട്ടും, മത്സ്യതൊഴിലാളിയുടെ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനായി തിരച്ചില്‍ ആരംഭിച്ചു.