ചാവക്കാട് പാലയൂരില്‍ ബൈക്കിടിച്ച് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ ബൈക്കോടിച്ച യുവാവ് അറസ്റ്റില്‍. ഗുരുവായൂര്‍ ഇരിങ്ങപ്പുറം സ്വദേശി മുഹമ്മദ് ഫക്കീര്‍ എന്ന അജ്മലാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏഴിന് പാലയൂര്‍ സെന്ററില്‍ വെച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്ന തളിയക്കുളത്തിന് സമീപം താമസിക്കുന്ന തകിടിയില്‍ തോമസ് എന്ന ബേബിയെ ഇടിച്ച് ബൈക്ക് നിര്‍ത്താതെ പോയി. അടുത്ത ദിവസം ഉച്ചയോടെ ബേബി മരണപ്പെടുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ചാവക്കാട് പോലീസ് അജ്മലിനെ അറസ്റ്റ് ചെയ്തത്. അപകടത്തിനിടയാക്കിയ ബൈക്കും കസ്റ്റഡിയിലെടുത്തു.