ചൂണ്ടലില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനും കാല്‍നട യാത്രികനും ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രികനായ കേച്ചേരി എരനെല്ലൂര്‍ മഞ്ഞക്കാട്ടില്‍ വീട്ടില്‍ ധര്‍മ്മന്‍(60), കാല്‍നട യാത്രികനായ ചൂണ്ടല്‍ കോലാടിപ്പറമ്പില്‍ വീട്ടില്‍ സുബ്രഹ്‌മണ്യന്‍ (63) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചൂണ്ടല്‍ ശാഖയ്ക്ക് സമീപം ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാറിടിച്ച് വഴിയാത്രക്കാറായ മറ്റു ചിലര്‍ക്കും നിസാര പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെയും കാല്‍നട യാത്രികനെയും കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.