ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജ് (ഓട്ടോണമസ്) ഇക്കണോമിക്‌സ് വിഭാഗത്തിന്റെ അസോസിയേഷന്‍ ഉദ്ഘാടനവും തൊഴില്‍ നൈപുണ്യ വികസന ശില്പശാലയും സംഘടിപ്പിച്ചു. കോളേജ് സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച
ചടങ്ങ്
ചിറ്റിലപ്പിള്ളി ഐ ഇ എസ് എഞ്ചിനീയറിംങ്ഹ് കോളേജ് ടി പി ഒ പ്രഭാവതി പ്രഭാകരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജെ. ബിന്‍സി അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്നുള്ള ശില്പശാലയില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥിനികളും പങ്കെടുത്തു. ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി. എ ഇക്കണോമിക്‌സ് റാങ്ക് ജേതാക്കളായ ജെസ്ലിന്‍ വി. ജെ, ആര്യ പി. ആര്‍ എന്നിവരെ ആദരിച്ചു.