ഗാന്ധിദര്‍ശന്‍ വേദി കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിറ്റഞ്ഞൂര്‍ ഇമ്മാനുവല്‍ എല്‍ പി സ്‌കൂളില്‍ ഗാന്ധിജിയെ അറിയാന്‍ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ജീവചരിത്രം ഉള്‍ക്കൊള്ളുന്ന മികച്ച പുസ്തകങ്ങളും കുട്ടികള്‍ക്കായി വിതരണം ചെയ്തു. ഗാന്ധിദര്‍ശന്‍ വേദി ഗുരുവായൂര്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ ശശിധരന്‍ വൈലത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി അഖില്‍ എസ് നായര്‍, ജില്ലാ വനിതാ വേദി വൈസ് ചെയര്‍പേഴ്‌സണ്‍ ഷൈലജ വിശ്വനാഥന്‍, വനിതാവേദി കണ്‍വീനര്‍ ബിന്ദു ജോ എന്നിവര്‍ പങ്കെടുത്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സോണി ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജിജി ടീച്ചര്‍ നന്ദിയും പറഞ്ഞു.