കീം പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ എലൈന്‍ സി.ഷൈനിനെ അനുമോദിച്ചു

ആര്‍ക്കിടെക്ചര്‍ കോഴ്‌സുകള്‍ക്കായുള്ള കീം പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ കുന്നംകുളം ബഥനി സെന്റ്. ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന എലൈന്‍ സി.ഷൈനിനെ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. നഴ്‌സറി പഠനം മുതലുള്ള 14 വര്‍ഷക്കാലം ബഥനിയിലെ വിദ്യാര്‍ത്ഥിയായിരുന്നു എലൈന്‍. പഠനമേഖലയിലും കലാമേഖലയിലും സജീവ സാന്നിധ്യമായിരുന്ന എലൈന്റെ നേട്ടം സ്‌കൂളിനെ സംബന്ധിച്ചു ഏറ്റവും അഭിമാനം നല്‍കുന്നതാണെന്ന് മാനേജര്‍ ഫാ.ബെഞ്ചമിന്‍ ഓ ഐ സി പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.യാക്കോബ് ഒ.ഐ.സി.യുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ പൂച്ചെണ്ട് നല്‍കിയും, പൊന്നാട അണിയിച്ചും റാങ്ക് ജേതാവിനെ അനുമോദിച്ചു.

ADVERTISEMENT