ഗുരുവായൂര്‍ വൈ.എം.സി.എയുടെ നേതൃത്വത്തില്‍ മഹാകുടുംബസംഗമവും കാരുണ്യ പ്രവര്‍ത്തന ഉദ്ഘാടനവും സംഘടിപ്പിച്ചു. എന്‍.കെ അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. വൈ.എം.സി.എ പ്രസിഡന്റ് ബാബു എം വര്‍ഗീസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് മുഖ്യാതിഥിയായി. ലിറ്റില്‍ ഫ്‌ളവര്‍ കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജന്നി തെരേസ വിശിഷ്ടാതിഥിയായി. കാവീട് സെന്റ് ജോസഫ് പള്ളി വികാരി ഫാദര്‍ ഫ്രാന്‍സീസ് നീലങ്കാവില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങില്‍ ഗുരുവായൂര്‍ നഗരസഭയ്ക്ക് പുരസ്‌ക്കാരവും ഓട്ടോണമസ് പദവി കൈവരിച്ച ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജിനെയും ആദരിച്ചു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കൈമാറി. തൃശ്ശൂര്‍ സബ് റീജിയണ്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ മാറോക്കി, ഗുരുവായൂര്‍ വൈസ് പ്രസിഡന്റ് സി.ഡി ജോണ്‍സണ്‍, സെക്രട്ടറി ജിഷോ എസ് പുത്തൂര്‍, ജോയിന്റ് സെക്രട്ടറി ജോസ് ലൂവീസ്, ട്രഷറര്‍ ലോറന്‍സ് നീലങ്കാവില്‍, നീന ജോണ്‍സണ്‍ എന്നിവര്‍ സംസരിച്ചു. വൈ.എം.സി.എയുടെ റെയിന്‍ബോ കലാവിരുന്നും സംഗീത നിശയും അരങ്ങേറി. തുടര്‍ന്ന് സ്‌നേഹവിരുന്ന് ഉണ്ടായി.