ശ്രീ രുദ്ര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ പൊളിച്ച് മോഷണം

ഗുരുവായൂര്‍ ചാമുണ്ടേശ്വരി റോഡിലുള്ള തെക്കേപ്പുരയ്ക്കല്‍ തറവാട്ടു ക്ഷേത്രമായ ശ്രീ രുദ്ര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ പൊളിച്ച് മോഷണം. രാവിലെ വിളക്കുവെയ്ക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ ചെമ്പിള്‍ പോലീസെത്തി അന്വേഷണം ആരംഭിച്ചു.
നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയനും ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തിനു സമീപമുള്ള ഗുരുവായൂര്‍ ദേവസ്വത്തിന്റെ തിരുത്തിക്കാട്ട് പറമ്പ് മോഷ്ടാക്കളുടേയും, സാമൂഹ്യ വിരുദ്ധരുടേയും വിഹാരകേന്ദ്മാണെന്ന് പറയുന്നു.

 

ADVERTISEMENT