പഴഞ്ഞി മാര്‍ ബാസേലിയോസ് സ്‌കൂളില്‍ റെയ്‌നി ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. മഴക്കാലത്തെകുറിച്ച് വിദ്യാര്‍ത്ഥികള്‍ അനുഭവങ്ങള്‍ പങ്കുവെച്ചും പ്രകൃതിരമണീയത വര്‍ണ്ണിക്കുന്ന കവിതകളുടെയും പഴം ചൊല്ലുകളുടെയും അവതരണവും ഉണ്ടായിരുന്നു. പ്രധാനാധ്യാപകന്‍ ജീബ്ലസ് ജോര്‍ജ്, അധ്യാപകരായ ഫെമി വര്‍ഗീസ്, നിസ വര്‍ഗീസ്, സിസ്സി കെ ടി, പോള്‍ ഡേവിഡ് എന്നിവര്‍ നേതൃത്വം നല്‍കി.