വൃത്തിഹീനമായ ഭക്ഷണം; ഹോട്ടലിന് പൂട്ടിട്ട്‌ ആരോഗ്യവകുപ്പ്

ഗുരുവായൂരില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം സൂക്ഷിച്ചിരുന്ന ഹോട്ടല്‍ ആരോഗ്യ വിഭാഗം അടപ്പിച്ചു. പഞ്ചാരമുക്കിലെ സ്‌നാക്‌സ് ഹട്ട്
ഗ്രില്‍ ഹോട്ടലാണ് അടപ്പിച്ചത്. ഹംദി, കുഴിമന്തി, ഓപ്പര്‍ഷ്യ റസ്റ്റോറന്റ് എന്നീ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ ആരോഗ്യ വിഭാഗം പതിനാറോളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലുള്ള മന്തി, ചിക്കന്‍, ബീഫ്, കക്ക ഇറച്ചി, ബിരിയാണി റൈസ് എന്നീ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെടുത്തു. സ്‌ക്വാഡ് ലീഡര്‍ കെ.സി. അശോക്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഹര്‍ഷിദ് , ഹനീസ്, സിബി പ്രവീണ്‍, സുരേഷ് കുമാര്‍ പേരോത്ത്,രാഗി രഘുനാഥ്, സുജിത്ത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT