ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടപ്പടി സെന്റ് ലാസേഴ്സ് ഇടവക പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഡോ. സോയാ ജോസഫ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഷാജി കൊച്ചുപുരക്കല്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. തോമസ് ഊക്കന്‍, ട്രസ്റ്റിമാരായ സെബി താണിക്കല്‍, കെ.പി. പോളി, സി.കെ. ഡേവിസ്, വി.കെ. ബാബു, കുടുംബ കൂട്ടായ്മ കണ്‍വീനര്‍ ബിജു മുട്ടത്ത്, പി.ആര്‍.ഒ ജോബ് സി. ആഡ്രൂസ് എന്നിവര്‍ നേതൃത്വം നല്‍കി. തമ്പുരാന്‍പടി സെന്ററിലേക്ക് നടന്ന റാലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.