ഗുരുവായൂരില്‍ നടക്കുന്ന ചിങ്ങമഹോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. കിഴക്കെ നടയിലുള്ള നായ്ക്കത്ത് ഭവനില്‍ ക്ഷേത്രം കീഴ്ശാന്തി കീഴേടം രാമന്‍ നമ്പൂതിരി ദീപോജ്ജ്വലനം നടത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അഡ്വ.രവി ചങ്കത്ത് അദ്ധ്യക്ഷനായി. അനില്‍ കല്ലാറ്റ്, കെ.ടി.ശിവരാമന്‍ നായര്‍ , ബാലന്‍ വാറണാട്ട്, ജയറാം ആലക്കല്‍, ശ്രീധരന്‍ മാമ്പുഴ, നിര്‍മ്മല നായ്ക്കത്ത്, ടി. ദാക്ഷായിണി, ഗുരുവായൂര്‍ ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.