അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍; മേഖല സമ്മേളനം ഓഗസ്റ്റ് 30ന്

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്റെ പതിനാലാമത് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി തിരുവത്ര മേഖല സമ്മേളനം ഓഗസ്റ്റ് 30ന് തിരുവത്രയില്‍ നടക്കും. ഇതിന്റെ ഭാഗമായ പതാകദിനം മേഖലയിലെ 12 യൂണിറ്റുകളിലും ആചരിച്ചു. തിരുവത്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പതാകദിനാചരണം മേഖല സെക്രട്ടറി പ്രസന്ന രണദിവേ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ലിസ മത്രംകോട്ട് അധ്യക്ഷത വഹിച്ചു. രമ രാജന്‍, അഭിനി, ഭൈമി സുനിലന്‍, കൗണ്‍സിലര്‍മാരായ ഉമ്മു റഹ്മത്ത്, ശ്രീജി സുഭാഷ്, പ്രിയ മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT