കടപ്പുറം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ്. നേതൃത്വത്തില്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കേരള പോലീസ് പോള്‍ ബ്ലഡ് പദ്ധതി എന്നിവയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജീവദ്യുതി എന്ന പേരില്‍ സ്‌കൂളില്‍ നടന്ന ക്യാമ്പ് മുനക്കക്കടവ് കോസ്റ്റല്‍ പോലീസ് എസ്.എച്ച്.ഒ.-ടി.പി. ഫര്‍ഷാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് പി.എം.മുജീബ് അധ്യക്ഷനായി. ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പള്‍ എല്‍.ശ്രീകല , വിഎച്ച്എസ്ഇ വിഭാഗം പ്രിന്‍സിപ്പള്‍ കെ.ബി ബിവാഷ് , എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മിനി സതീഷ് , അമല ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍ വിനുവിബിന്‍ എന്നിവര്‍ സംസാരിച്ചു.