മാലിന്യ സംസ്‌കരണം പുനരാംരംഭിച്ചു

ഗുരുവായൂരിലെ ലോഡ്ജില്‍ ചാവക്കാട് നഗരസഭയുടെ മൊബൈല്‍ യൂണിറ്റ് ഉപയോഗിയുള്ള മാലിന്യ സംസ്‌കരണം പുനരാംരംഭിച്ചു. ബി.ജെ.പിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് നേരത്തെ മാലിന്യ സംസ്‌ക്കരണം നിര്‍ത്തിവെച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് വാഹനം പൊലീസ് കൊണ്ടുപോയത് വിവാദമായിരുന്നു. നിയമ വിധേയമായ പ്രവൃത്തി തടഞ്ഞത് തെറ്റാണെനും ഈ വാഹനം ഉപയോഗിച്ചുള്ള ശുചീകരണം തുടരുമെന്നും ചെയര്‍മാന്‍ എം. കൃഷ്ണദാസ് കൗണ്‍സിലില്‍ അറിയിച്ചിരുന്നു. തങ്ങളുടെ വാഹനം തടഞ്ഞ പൊലീസിന്റെ നടപടിക്കെതിരെ ചാവക്കാട് നഗരസഭ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അറിയിച്ചിരുന്നു. വ്യഴാഴ്ച രാവിലെയാണ് ശുചീകരണം പുനരാരംഭിച്ചത്.

ADVERTISEMENT