ഞാങ്ങാട്ടിരി മാട്ടായ അരിഞ്ഞില്‍പറമ്പില്‍ സുനില്‍ദാസ് ഭാര്യ സുചിത്രയുടെ സംസ്‌കാരം നടത്തി

കഴിഞ്ഞ ദിവസം നിര്യാതായായ സിസിടിവി സര്‍വ്വീസ് സെക്ഷന്‍ ടെക്നീഷ്യന്‍ എ.പി.രാമദാസിന്റെ സഹോദരന്റെ ഭാര്യ ഞാങ്ങാട്ടിരി മാട്ടായ അരിഞ്ഞില്‍പറമ്പില്‍ സുനില്‍ദാസ് ഭാര്യ സുചിത്രയുടെ സംസ്‌കാരം നടത്തി. 35 വയസ്സായിരുന്നു. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് തലയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാഴ്ചയോളമായി തൃശ്ശൂരിലെ സ്വകാര്യാശുപത്രിയില്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇവര്‍. സനയ്ദാസ്, സജയ്ദാസ് എന്നിവര്‍ മക്കളാണ്. വെള്ളിയാഴ്ച രാവിലെ 10ന് ചെറുതിരുത്തി ശാന്തിതീരത്തായിരുന്നു സംസ്‌ക്കാരം. സിസിടിവിയ്ക്ക് വേണ്ടി മാനേജിങ്ങ് ഡയറക്ടര്‍ ടി.വി.ജോണ്‍സണ്‍, ഡയറക്ടര്‍മാരായ ഷാജി.വി.ജോസ്, വി.ശശികുമാര്‍ , മാനേജര്‍ സിന്റോ ജോസ്, ജോസ് മാളിയേക്കല്‍, പി.എസ്.ടോണി, മറ്റു സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

ADVERTISEMENT